പൊട്ടൻകാട് : മൂന്നിലവ് നമ്പുടാകത്ത് ജോസഫിന്റെ മകൻ ബൈസൺവാലി ഗവ. എച്ച്.എസ്.എസ്. റിട്ട. അദ്ധ്യാപകൻ എൻ.ജെ.ആന്റണി (ആന്റണി സാർ-57) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ചഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : മേഴ്സി മഞ്ഞാമറ്റം കിഴക്കേൽ കുടുംബാംഗം (റിട്ട. മാനേജർ, എസ്.സി.ബി., പൊട്ടൻകാട്). മക്കൾ : ആൻ ട്രീസ, ആൻ മരിയ. മാതാവ് : മേരി മുണ്ടക്കയം മണിയാക്കുപാറ കുടുംബാംഗം.