ചെറുതോണി: ലൈവ്‌സ്റ്റോക്ക് ഫാം ലൈസൻസ് നിയമത്തിൽ അടിയന്തിരമായി ഭേതഗതി വരുത്തണമെന്നും കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന ഫാം കർഷകരെ വ്യവസായ മേഖലയിൽ നിന്ന് മാറ്റി കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്നും ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻആവശ്യപ്പെട്ടു. രാപകൽ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്യുന്ന ഫാം ഉടമകളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതും മലിനീകരണ നിയന്ത്രണബോർഡിന്റെ ഉത്തരവ് മൂലവും പ്രതിസന്ധിയിലായതായും ഫാം കർഷകർ പറയുന്നു. വാഴത്തോപ്പിൽ നടത്തിയ കൺവെൻഷൻ ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈവ്‌സ്റ്റോക്ക് സംസ്ഥാന പ്രസിഡന്റ് സി.വി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി പ്രമുഖ കർഷകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മനു ദാമോദരൻ സംസ്ഥന ട്രഷറർ ജോജോ ആന്റണി, ഭാസി പാലക്കാട്, ആ ൻസൺ കെ.ഡേവിഡ്, സെക്രട്ടറി ഷൈജു കണിയാംകുടി എന്നിവർ പ്രസംഗിച്ചു.