ചെറുതോണി: കനത്ത മഴയിൽ ജില്ലാ ആസ്ഥാനത്തും സമീപപ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടം. . ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത കനത്ത മഴയിലും ഇടിവെട്ടിലിലുമാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. . എല്ലാ പ്രദേശത്തേയും വൈദ്യുതി നിലച്ചു. ഇന്നലെയാണ് തകരാർ പരിഹരിച്ച് വൈദ്യുതി എല്ലായിടത്തും എത്തിയത്. കനത്ത മഴയെത്തുടർന്ന് പല സ്ഥലത്തും ചെറിയ മണ്ണിടിച്ചിലുകളുണ്ടായി. റോഡുവക്കിലെ മണ്ണ് പല സ്ഥലത്തും ഒലിച്ചുപോയതിനെ തുടർന്ന് കിടങ്ങായി മാറിയിരിക്കുന്നതിനാൽ വാഹന യാത്രക്കാരും കാൽ നടയാത്രക്കാരും ബുദ്ധിമുട്ടിലായി.