ചെറുതോണി. സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ചെറുതോണിയിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചെറുതോണി സെൻട്രൽ ജംഗ്ഷനിൽ ട്രസ്റ്റ് ഓഫീസ് കോമ്പൗണ്ടിലാണ് പരിശോധന. രക്ത ദാന സമ്മത പത്രവും ക്യാമ്പിൽ നൽകും. സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആയിരം പേരുടെ രക്തദാന സേന രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഇടുക്കി ഡിഎംഒ ഡോ. എം പ്രിയ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന സഹകരണ ആശുപത്രിയാണ് സൗജന്യ രക്ത നിർണ്ണയ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.