മറയൂർ: മറയൂർ - കാന്തല്ലൂർ റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്. മറയൂർ ഇന്ദിരാ നഗർ സ്വദേശികളായ സജ്ഞയ്(24) വിഘനേഷ്(25) മണികണ്ഠൻ (17 ) എന്നിവർക്കാണ് പരിക്കേറ്റത്. മറയൂരിൽ നിന്നും കോവിൽക്കടവിലേക്ക് പോകുകയായിരുന്ന ബൈക്കും മറയൂരിലേക്ക് വരുകയായിരുന്ന ഓട്ടോയുമാണ് പത്തടിപ്പാലം ഭാഗത്ത് വച്ച് നേർക്ക് നേർ ഇടിച്ചത്. അപകടത്തിൽ സജ്ഞയ് . വിഘനേഷ്, എന്നിവർക്ക് പരിക്ക് ഗുരുതരമായതിനാൽ മറയൂർ സ്വകാര്യ അശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈക്കൂന്നേരം ഏഴുമണിയോടെയാണ് അപകടം ഉണ്ടായത് പരിക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ഓട്ടോറിക്ഷ യാത്രക്കാരും സമീപവാസികളും ചേർന്നാണ് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.