ഇടുക്കി : ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ ക്ഷീരജാലകം പ്രൊമോട്ടർ തസ്തികയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നതിന് ഒരു പ്രൊമോട്ടറെ താൽക്കാലികമായി നിയമിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസം ഉള്ളവരും സോഫ്റ്റ് വെയർ നന്നായി കൈകാര്യം ചെയ്യുന്നവരുമായ പട്ടികവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർസെക്കണ്ടറി/ ഡിപ്ലോമ . താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (2 എണ്ണം വീതം) സഹിതം ജില്ലാ നോഡൽ ഓഫീസർ/ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്ഷീരവികസന വകുപ്പ്, മിനി സിവിൽ സ്റ്റേഷൻ മൂന്നാം നില, തൊടുപുഴ പി.ഒ 685584 എന്ന വിലാസത്തിൽ നവംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. നേരിട്ടുള്ള കൂടിക്കാഴ്ച നവംബർ 27 രാവിലെ 11ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടത്തും.