ഇടുക്കി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എന്റ് ടി.ബി പ്രചാരണ പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി ജില്ലാതലത്തിൽ പരസ്യവാചകം തയ്യാറാക്കൽ മത്സരം നടത്തും. പ്രായഭേദമന്യേ ജില്ലയിലെ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ക്ഷയരോഗ നിർമ്മാർജ്ജനമായിരിക്കും വിഷയം. എഴുത്തുകൾ മലയാളത്തിലായിരിക്കണം. 15 വാക്കിൽ കൂടരുത്. ഒരാൾക്ക് ഒരു പരസ്യവാചകം മാത്രമേ അയക്കാൻ പാടുള്ളൂ. കവറിൽ സ്ലോഗൺ എന്റ് ടി.ബി (ക്ഷയരോഗം) ക്യാമ്പയിൻ സ്ലോഗൺ മത്സരം എന്ന് രേഖപ്പെടുത്തി ജില്ലാ ടി.ബി ആഫീസർ, ആരോഗ്യകേരളം, ഇടുക്കി സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി 685603 എന്ന വിലാസത്തിൽ അയയ്ക്കണം. നവംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പരസ്യവാചകത്തിന് 5,000 രൂപയുടെ ക്യാഷ് അവാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക് 9946107341, 9447758899.