തൊടുപുഴ : 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തുന്നത് വരെ തുടർ പ്രക്ഷോഭങ്ങളും ആയി മന്നോട്ടു പോകാനും അടുത്ത ഘട്ടമായി നവംബർ 19ന് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്താനും ഡി സി സി നേതൃയോഗം തീരുമാനിച്ചു.64ലെ റൂൾ ഭേദഗതി ചെയ്ത് കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വില്ലേജ് ഓഫീസ് പിക്കറ്റിംഗ് . നവംബർ 15 മുതൽ ഡിസംബർ 15 വരെകാലയളവിൽ ജില്ലയിലെ മുഴുവൻ വാർഡ് കോൺഗ്രസ് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു..