ചെറുതോണി: കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങളിലും മലയോരമേഖലകളിലെ ഭൂപ്രശ്നങ്ങളിലും കേന്ദ്രസംസ്ഥാനസർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് നേതൃത്വത്തിൽ 12ന് കട്ടപ്പനയിൽ കർഷകമാർച്ചും സമരപ്രഖ്യാപന കൺവെൻഷനും നടക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ്, ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം കൂടി ഭൂപ്രശ്നപരിഹാരനിർദ്ദേശങ്ങൾ തയ്യാറാക്കിയത് പൂർണ്ണമായും നടപ്പിലാക്കണം. പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മന്ത്രിമാർ, ജനപ്രതിനിധികൾ, മുൻജനപ്രതിനിധികൾ, രാഷ്ട്രീയകർഷക സംഘടനാപ്രതിനിധികൾ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതലയോഗം വീണ്ടും മുഖ്യമന്ത്രി വിളിച്ചുചേർക്കണം.
12ന് രാവിലെ 10ന് പഴയ ബ്ര്രസ്സാന്റ് മൈതാനിയിൽ നിന്നും കർഷകമാർച്ച് ആരംഭിക്കും. മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കർഷക കൺവെൻഷൻ പാർട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ് എക്സ്.എം.പി. ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ മാരായ പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.