sleaning

മറയൂർ: സംസ്ഥാനത്തുടനീളം സി ബി എസ് ഇ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി മറയൂർ ജയ്മാതാ സ്‌ക്കൂൾ വിദ്യാർത്ഥികൾമറയൂരിലെ പൊതു സ്ഥലങ്ങൾ വ്യത്തിയാക്കി. സ്‌കൂളിലെ 250 ഓളം വരുന്ന കുട്ടികളാണ് മറയൂർ പൊലീസ് സ്റ്റേഷൻ പരിസരം, സാമൂഹിക ആരോഗ്യ കേന്ദ്രം, അന്തർ സംസ്ഥാന പാതയോരം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തത്.വിദ്യാർത്ഥികൾ ശേഖരിച്ച ഇരുപത് ചാക്കോളം വരുന്ന മാലിന്യം പഞ്ചായത്ത് വക മാലിന്യ നിക്ഷേപ കേന്ദ്രത്തിന് കൈമാറി. ജയ് മാതാ സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ. ലിൻസാ, അദ്ധ്യാപകരായ പ്രതീഷ്, അജയകുമാർ, ജയലക്ഷ്മി, നിമിഷ ഇന്ദ്രജിത്, ഷെറിൻ, രാധിക പി ടി.എ പ്രസിഡന്റ് ഗ്ലാഡ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.