മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഇടുക്കി : 66ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 14ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ്ജ് പാരിഷ്ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, സഹകരണരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. 11 ന് 2000 പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ, മൂന്നിന് 5000 പേർ പങ്കെടുക്കുന്ന സഹകരണ റാലി , നാലിന് കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാപരിപടികൾ.