ഇടുക്കി : ജില്ലയിൽ വിവിധ ധനസഹായങ്ങൾക്കായി ലഭിച്ചിരിക്കുന്ന അപേക്ഷകൾക്ക് ഉടനടി നടപടി ഉണ്ടാകും. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മറ്റി അവലോകന യോഗത്തിലാണ് തീരുമാനമായത്. തീർപ്പാക്കാനുള്ള ശമ്പളകുടിശ്ശിക തുക അനുവദിക്കുന്ന മുറയ്ക്ക് നല്കും. പ്ലാന്റേഷൻ വർക്കേഴ്സിനായുള്ള മെഡിക്കൽ ടീമിന്റെ പ്രവർത്തനങ്ങളും സജ്ജമാക്കും. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മറ്റിക്കായി നിലവിലെ ടി.എസ്.പി അക്കൗണ്ട് മാറ്റി ബാങ്ക് അക്കൗണ്ട് തുടങ്ങും.
ചികിത്സ ധനസഹായത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും വിവാഹ ധനസഹായവും വിദ്യാഭ്യാസ ധനസഹായവും കാലതാമസം കൂടാതെ അനുവദിച്ചു നല്കുമെന്നും പ്ലാന്റേഷൻ ചീഫ് ഇൻസ്‌പെക്ടർ ആർ .പ്രമോദ് പറഞ്ഞു.