maalinyam

അടിമാലി: അടുക്കള മാലിന്യ സംസ്‌ക്കരണം എങ്ങനെയെന്ന പ്രശ്നത്തിന് പരിഹാരമായി പുതിയ പരീക്ഷണം നടത്താനൊരുങ്ങുകയാണ് അടിമാലി ഗ്രാമപഞ്ചായത്ത്. അടുക്കളയിൽ കിച്ചൻ ബിന്നുകൾ സ്ഥാപിച്ചും ചെലവ് കുറഞ്ഞ രീതിയിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചും അളുക്കളമാലിന്യം ഫലപ്രദമായി സംസ്‌ക്കാരിക്കാനാണ് പഞ്ചായത്ത് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കാവശ്യമായ കിച്ചൻ ബിൻ, ബയോഗ്യാസ് എന്നിവയുടെ പരിചയപ്പെടുത്തൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥലപരിമതിയുള്ള വീടുകൾ ഫ്ളാറ്റുകളിലെ താമസക്കാർ, ടൗൺ നിവാസികൾ തുടങ്ങിയവരെ ആദ്യഘട്ടത്തിൽ സബ്സ്ഡി ഇനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനാണ് പഞ്ചായത്ത് തീരുമാനം. ഇതിനാവശ്യമായി വരുന്ന കിച്ചൻ ബിന്നിന്റെയും ബോയോഗ്യാസ് പ്ലാന്റിന്റെയും ഉപയോഗ രീതി കുടുംബങ്ങളെ പരിചയപ്പെടുത്തി. കൃത്യമായി സജ്ജമാക്കിയാൽ ദുർഗന്ധമുണ്ടാകാത്ത വിധം മാലിന്യം അടുക്കളയിൽ തന്നെ സംസ്‌ക്കരിക്കാൻ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെഎൻ സഹജൻ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങൾ, ജില്ലാ ശുചിത്വമിഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.