കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ ശാഖാ യോഗം ഭാരവാഹികൾക്കായുള്ള ഏകദിന നേതൃത്വ ക്യാമ്പ് നാളെ രാവിലെ 9 മുതൽ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. 9 ന് രജിസ്‌ട്രേഷൻ ,10.30 ന് സംഘടനയും നേതൃത്വവും എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈ. പ്രസിഡന്റ് വി.എം ശശി ക്ലാസ് നയിക്കും, 2 ന് നമുക്ക് സംഘടനയിലൂടെ മുന്നേറാം എന്ന വിഷയത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്ലാസ് നയിക്കും, വൈകുന്നേരം 4 ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനായിരിക്കും.എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ.പി.ആർ മുരളീധരൻ, ബോർഡ് അംഗം ഷാജി പുള്ളോലിൽ, കൗൺസിൽ അംഗങ്ങളായ പി.എൻ സത്യവാസൻ, പി.ആർ രതീഷ്, മനോജ് അപ്പാന്താനം, പി.കെ രാജൻ, സതീഷ് എ.എസ്, സുനിൽ കുമാർ, രേണുക ഗോപാലകൃഷ്ണൻ ,പോഷക സംഘടന ഭാരവാഹികളായ സി.കെ വത്സ, പ്രവീൺ വട്ടമല, വിശാഖ് കെ.എം, ടി.പി ഭാവന, കെ.പി ബിനീഷ്, അഭിരാം സാബു, തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സാംസ്‌കാരിക പരിപാടികളും ശാഖാ യോഗം ഭാരവാഹികളുടെ കലാ പരിപാടികളും നടക്കും.യോഗത്തിൽ വെള്ളാപ്പള്ളി നടേശൻ ഭവന പദ്ധതി വീടുകളുടെ താക്കോൽ ദാനം, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിറന്നാൾ ആഘോഷം, മലനാട് യൂണിയൻ ഗുരുശ്രീ മീഡിയ യൂട്യൂബ് ചാനൽ ഉദ്ഘാടനം, കുമാരി സംഘം തീർത്ഥാടന നിർവൃതി ഗീതം പ്രകാശനം എന്നിവ നടക്കും