ചിന്നക്കനാൽ: സൂര്യനെല്ലിയിൽ മൂന്നംഗ കുടുംബത്തെ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരുഹതകൾ ബാക്കി.
കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബാദ്ധ്യതകളോ ഇല്ലാത്ത വീട്ടുകാർ എന്ന് നാട്ടുകാർ വിശ്വസിച്ച്പോന്നപ്പോഴാണ് കൂട്ട ആത്മഹത്യ ഏവരെയും ഞെട്ടിച്ചത്. വ്യാഴാഴ്ച്ച രാത്രിയോടെയാണ് ചിന്നക്കനാൽ ചെമ്പകത്തൊഴുആദിവാസിക്കുടിയിലെ വീടിനുള്ളിൽ രാമകൃഷ്ണൻ(32), ഭാര്യ രജനി(30),മകൾ ശരണ്യ (12) എന്നിവരെതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാമകൃഷ്ണനും ഭാര്യയുംഹാളിനുള്ളിൽ ഒരു കയറിന്റെ ഇരുവശത്തായും സമീപത്തെ മുറിയിൽശരണ്യയെയും തൂങ്ങി മരിച്ച ച്ചനിലയിലാണ് കണ്ടെത്തിയത്. രാമകൃഷ്ണന്റെബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അയൽവാസിയോട്അന്വേഷിക്കാൻ പറഞ്ഞതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോളാണ് സംഭവംപുറത്തറിയുന്നത്.. ഏല്ലാവരോടും ചിരിച്ചും കളിച്ചും കൂടെ കൂടിയിരുന്നശരണ്യയുടെ മരണം നാടിനെ തന്നെ കണ്ണീരിലാഴ്ത്തി. സ്‌കൂളിൽ കലാ കായികരംഗത്ത് മുന്നിൽ നിന്നിരുന്ന ശരണ്യ അദ്ധ്യാപകരുടേയുംപ്രിയപ്പെട്ടവളായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ശരണ്യ സ്‌കൂളിൽ എത്തിയിട്ടില്ല.രാമകൃഷ്ണൻ മൂന്ന് ദിവസവും താൻ നടത്തിപ്പോന്ന ഇലക്ട്രിക്കൽ കട തുറന്നിരുന്നില്ല.ഒട്ടും വ്യക്തമല്ലാത്ത കാരണങ്ങൾ കൊണ്ട്തന്നെ ഇവരുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.