keravanam
പഴയവിടുതി ഗവ. യു പി സ്‌കൂൾ വളപ്പിൽ തെങ്ങും തൈ നട്ട് ഡീൻ കുര്യാക്കോസ്എം പി കേരവനം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

രാജാക്കാട്: തെങ്ങുകൃഷി സംരക്ഷിക്കുന്നതിനും ഇലക്കറികളുടെ പ്രാധാന്യംപകർന്ന് നൽകുന്നതിനുമായി
പഴയവിടുതി ഗവ. യു പി സ്‌കൂളിൽ കേരവനം, മുരിങ്ങ ഗ്രാമം പദ്ധതികൾക്ക് തുടക്കമായി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും മുരിങ്ങതൈകളും വിതരണം ചെയ്തു.ഒരുകാലത്ത് തേങ്ങാ കയറ്റി അയച്ചിരുന്ന ഹൈറേഞ്ചിൽ നിന്നും തെങ്ങുകൾപിടിയിറങ്ങിയ സാഹചര്യത്തിലാണ് ജെവ പച്ചക്കറി കൃഷിയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായ പഴയവിടുതി ഗവ. യു പി സ്‌കൂളിൽ തെങ്ങ് കൃഷിയുടെസംരക്ഷണം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ആരോഗ്യസംരക്ഷണത്തിന് ഇലക്കറികളുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിച്ച്മുരിങ്ങ ഗ്രാമ പദ്ധതിക്കും തുടക്കംകുറിച്ചു. പദ്ധതിയുടെ ഭാഗമായി ഓരോവീട്ടിലും ഒരു മുരിങ്ങ നട്ടു വളർത്തുയെന്ന ലക്ഷ്യമാണുള്ളത്.പദ്ധതികളുടെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം. പി നിർവ്വഹിച്ചു.വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരംനൽകി ആദരിച്ചു. എസ് എം സി ചെയർമാൻ പി.കെ സജീവൻഅദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനിൽ. എ ഇ ഒ എസ്.വിനയരാജ്, ഹെഡ്മാസ്റ്റർ ജോയി ആൻഡ്രൂസ് ,കെ.വി ഷിബു,ജോഷിപുതിയിടം എന്നിവർ പങ്കെടുത്തു.