തൊടുപുഴ: നാഷണൽ ഫോറം ഫോർ എൻഫോഴ്‌സ്‌മെന്റ് സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ അനുസ്മരണവും സമ്മേളനവും നടത്തി. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടന്ന സമ്മേളനം നാഷണൽ ഫോറം ഫോർ എൻഫോഴ്‌സ്‌മെന്റ് സോഷ്യൽ ജസ്റ്റിസ് സംസ്ഥാന കോർഡിനേറ്റർ വി.ആർ.ജോഷി ഉദ്ഘാടനം ചെയ്തു.കെ.എം.സാബു അദ്ധ്യക്ഷനായി. സണ്ണി .എം.കപിക്കാട്, മനോജ് ആന്റണി,ശശികുമാർ കിഴക്കേടം, ഷാജി കളരിക്കൽ, ജയിംസ് കോലാനി, സി.ജെ.ജോർജ്, കെ.കെ.രവി, പ്രസാദ് ടി.എം. എന്നിവർ സംസാരിച്ചു.തിയ കെ.ആർ നാരായണൻ അനുസ്മരണ സമ്മേളനം സംസ്ഥാന കോർഡിനേറ്റർ വി.ആർ.ജോഷി ഉദ്ഘാടനം ചെയ്യുന്നു