തൊടുപുഴ: ബൈക്ക് മോഷണക്കേസിൽ യുവാവ് പിടിയിലായി. തെക്കുഭാഗം കമ്പിപ്പാലത്തിനു സമീപം താമസിക്കുന്ന കണിയാംതടത്തിൽ വിനയരാജിനെയാണ് (20) എസ്‌ഐ എ.എച്ച് ഷാജി, എഎസ്‌ഐ സൗജേഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കാഞ്ഞിരമറ്റത്ത് പ്രവർത്തിക്കുന്ന വനിത ഫുഡ് ഇൻഡസ്ട്രീസിലെ ജോലിക്കാരനായ വടക്കുംമുറി സ്വദേശി കിരൺബേബിയുടെ പൾസർ ബൈക്കാണ് കഴിഞ്ഞ മൂന്നിന് മോഷണം പോയത്. ബൈക്ക് പ്രതി സൂക്ഷിച്ചിരുന്ന ഷെഡിൽ നിന്നും മോഷ്ടിക്കുകയായിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെ ഇയാൾ നമ്പർ മാറ്റിയ ബൈക്ക് ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കും.