തൊടുപുഴ : നഗരത്തിൽ നിന്ന് വിവിധ ഗ്രാമീണ റൂട്ടുകളിലുളള ചില ബസ് സർവ്വീസുകൾ വൈകുന്നേരങ്ങളിലുളള അവസാനത്തെ സർവ്വീസ് മുടക്കുന്നത് പതിവായി.സ്വകാര്യ ബസ്സുകളും കെ എസ് ആർടിസി ബസ്സുകളും ഇക്കാര്യത്തിൽ മത്സരിച്ചാണ് മുടക്കുന്നത്.തൊടുപുഴ നഗരത്തി നിന്ന് മുവാറ്റപുഴ,പാല.കോതമംഗലം,മൂലമറ്റം,ഈരാറ്റു പേട്ട വൈക്കം ഭാഗങ്ങളിലേക്കുളള ചില സർവ്വീസുകൾ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് മുടക്കുന്നത്. വിവിധങ്ങളായ തൊഴിൽചെയ്യുന്നവർ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തിനായി ബസ് കാത്ത് നിൽക്കുമ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് മുടക്കുന്നത്.തൊടുപുഴ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന കെ എസ് ആർടി സി ബസ്സുകൾ വർഷങ്ങളായിട്ട് ഒരു നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ രീതിയാണ് തുടർന്ന് വരുന്നതും.ഇത് സംബ്ബന്ധിച്ച് വ്യാപമകമായ ആക്ഷേപങ്ങൾ നില നിൽക്കുന്നുണ്ടെങ്കിലും അതൊന്നും പരിഹരിക്കാൻ പ്രാദേശികമായി കെ എസ് ആർ ടി സി ഉദ്യോഗസ്ഥരോ രാഷ്ട്രീയ നേതൃത്വമോ ഒരു താത്പര്യം കാണിക്കുന്നുമില്ല.അടുത്ത ദിവസങ്ങളിലായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സി യിലെ ഒരു വിഭാഗം ജീവനക്കാർ പണി മുടക്കിയപ്പോൾ ശരിക്കും പണി കിട്ടിയത് ഗ്രാണീണ മേഖലകളിലേക്ക് ലാസ്റ്റ് ബസ് കാത്ത് നിന്നവർക്കാണ്. കെ എസ് ആർ ടി സി യിലെ ഒരു വിഭാഗം പണി മുടക്കിയത് സാധാരണക്കാരായ ആളുകൾ അറിഞ്ഞതുമില്ല.
പൊലീസുകാരുടെ വിരട്ടൽ:
ലാസ്റ്റ് ട്രിപ്പ് ബസ്സിന്റെ വരവ് പ്രതീക്ഷിച്ച് തൊടുപുഴ നഗരത്തിന്റെ ബസ് സ്റ്റാന്റുകളിലോ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലോ ആളുകൾ നിന്നാൽകുടപ്പക്കാരനെന്ന രീതിയിൽ ഇവരെ വിരട്ടി ഓടിക്കാനും ഭയപ്പെടുത്തും വിധം ചോദ്യം ചെയ്യാനും തൊടുപുഴയിലെ ചില പൊലീസുകാർക്ക് അമിത താല്പര്യവുമാണ്.നഗരത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ലാസ്റ്റ് ബസ്സുകൾ കിട്ടാതെ പെട്ടുപോകുന്നവരിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമുണ്ടാകും.ഇതൊന്നും പരിഗണിക്കാതെ ഒരു മര്യാദയും ഇല്ലാതെയാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ.
അവസരം ചാകരയാക്കാൻ.....
വിദൂര സ്ഥലങ്ങളിൽ നിന്ന് രാത്രി കാലങ്ങളിൽ നഗരത്തിൽ എത്തി വീടുകളിലേക്ക് പോകാൻ ബസ്സ് കിട്ടാത്തവരെ കൊളളയടിക്കുന്ന വിധം അവസരം ചാകരയാക്കുന്ന ചില ഓട്ടോ റിക്ഷ ഡ്രൈവർമാരും നഗരത്തിൽ വിലസുന്നുണ്ട്.പത്തു രൂപയുടെ ബസ് ടിക്കറ്റിൽ എത്താവുന്ന ദൂരത്തേക്ക് ഓട്ടോയിൽ പോകുമ്പോൾ ഏറ്റവും കുറഞ്ഞ ഓട്ടോ കൂലി 70 രൂപയാകും.വേറെ നിർവ്വാഹമില്ലാത്തതിനാൽ ആരും പരാതി പറയുകയുമില്ല.കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്ന് കോതായിക്കുന്ന് ബസ് സ്റ്റാന്റിൽ എത്തുന്നതിന് 60 രൂപ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത നാളിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു.