ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ ഓഫീസും പരിസരങ്ങളിലും സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. രാത്രിയിൽ വാച്ചറെ നിയമിച്ചിട്ടുണ്ടെങ്കിലും അതൊക്ക പേരിന് മാത്രം. രാത്രി കാലങ്ങളിൽ ഓഫീസിനോട് ചേർന്നുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജ മദ്യവും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും നടക്കുന്നതായി ആരോപണമുണ്ട്.സ്ഥിരം പറ്റുകാർ മദ്യസേവയ്ക്ക് ശേഷം കലഹം നടത്തുന്നതും പയിവായി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കുട്ടിരിപ്പുകാർക്കും സമീപത്തു താമസിക്കുന്ന ജീവനക്കാർക്കും മദ്യപാനികളുടെ അഴിഞ്ഞാട്ടം അസഹ്യമായി മാറിയിരിക്കുകയാണ്.