ചെറുതോണി:കുടുംബ കോടതിക്കായി ജില്ലാ പഞ്ചായത്ത് വിട്ട് നൽകിയ സ്ഥലത്തിന്റെ രേഖകൾ ജില്ല ജഡ്ജിക്ക് കൈമാറി. കുയിലിമലയിലെ കൺസ്യൂമർ കോടതിയുടെ സമീപത്തായി രണ്ട് ഏക്കർ സ്ഥലമാണ് ജില്ലാ പഞ്ചായത്ത് കുടുംബകോടതി നിർമ്മാണത്തിന് അനുവദിച്ചത്. കട്ടപ്പനയിലുള്ള കുടുംബകോടതിയുടെ ക്യാമ്പ് സിറ്റിംഗ് ആണ് ഈ സ്ഥലത്ത് ആരംഭിക്കുന്നത്. മുൻസിഫ് മജിസ്ട്രറ്റ് കോടതിയിൽ നടന്ന സ്ഥലം കൈ മാറ്റ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ റഷീദ് സ്ഥലത്തിന്റെ രേഖകൾ ജില്ല ജഡ്ജി മുഹമ്മദ് വസീമിന് കൈമാറി. ഇടുക്കിയുടെ ചാർജുുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഭദ്രദീപം തെളിച്ച് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ ജഡ്ജി മുഹമ്മദ് വസീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിഫ് മജിസ്ട്രറ്റ് രശ്മി രവീന്ദ്രൻ ഫാമിലി കോടതി ജഡ്ജ് ഫെലിക്സ് മേരി ദാസ്, ജില്ലാ ലീഗൽ സർവ്വീസ് അതോററ്റി ചെയർമാൻ ദിനേശൻ പിള്ള, ബാർ അസോ സെക്രട്ടറി ജോർജ് മൂക്കിലി കാട്ട്, ക്ലർക്ക് അസോ.പ്രസിഡന്റ് ജസി ജോസ് എന്നിവർ പങ്കെടുത്തു.