ഇടുക്കി .കേരളാ ഗ്രാമ പഞ്ചായത്ത് ടെക്‌നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ചെറുതോണി ജിനദേവൻ സ്മാരക മന്ദിരത്തിൽ നടന്നു.പ്രസിഡന്റ് ശരത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ. ടി .യു ജില്ലാ സെക്രട്ടറി കെ.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി നിതിഷ് വി .ആർ (പ്രസിഡന്റ് ) റെക്‌സ് അബ്രഹാം (സെക്രട്ടറി)ജിബിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന ട്രഷറർ ഹരീഷ് മുകുന്ദ്,സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെറിൻ ജോൺ എന്നിവർ പ്രസംഗിച്ചു.