തൊടുപുഴ : കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ചടങ്ങുകളോടെ പ്രിന്റേഴ്‌സ് ഡേ ആചരിച്ചു. പ്രിന്റേഴ്‌സ് അസ്സോസിയേഷൻ മേഖല പ്രസിഡന്റ് ടോം ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ ജില്ലാ നിരീക്ഷകൻ ഇ.വി. രാജൻ ഉദ്ഘാടനം ചെയ്തു. 50 വർഷത്തിൽ അധികമായി പ്രിന്റിങ്ങ് രംഗത്ത് പ്രവർത്തിച്ചുവരുന്ന മണി എന്ന തൊഴിലാളിയെ കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ ജില്ലാ നീരിക്ഷകൻ ഇവി. രാജൻ ആദരിച്ചു. ചികിത്സാ സഹായമായി തൊടുപുഴ മേഖലയിൽ നിന്നും 10000 രൂപ കരിമണ്ണൂർ യൂണിറ്റിന് കൈമാറി.സെക്രട്ടറി മീഡിയ ജോസ്, ട്രഷറർ ജോർജജ് അമന്തുരുത്തിൽ, വൈസ് പ്രസിഡന്റ് പോൾസൺ മാത്യു, മുൻ ജില്ലാ പ്രസിഡന്റ് ജോമോൻ എ.എസ്. തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ആധുനിക പ്രിന്റിങ്ങ് ടെക്‌നോളജിയെക്കുറിച്ച് സെമിനാറും നടുന്നു.