കുമാരമംഗലം: എസ്. എൻ. ഡി. പി യോംം കുമാരമംഗലം ശാഖയിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒറ്റമാക്കൽ തങ്കമ്മ ഈച്ചരൻ അമ്മയെ ആദരിക്കും. പ്രാർത്ഥനാ ഹാളിന് സ്ഥലം നൽകിയ പരേതനായ ഒറ്റമാക്കൽ ഈച്ചരൻ അച്ഛന്റെപത്നിയാണ് തങ്കമ്മ ഈച്ചരൻ അമ്മ.രാവിലെ 9.30 ന് ഉരിയരിക്കുന്ന് ഗുരുദേവ പ്രാർത്ഥനാ ഹാളിൽ ശാഖാ വനിതാസംഘം പ്രസിഡന്റ് സുലോചനാ ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനംയൂണിയൻ കൺവീനർ വി. ജയേഷ് ഉദ്ഘാടനം ചെയ്യും. വൈക്കം ബെന്നിശാന്തി ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും .മായാ സജീവ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി മൃദുല വിശ്വംഭരൻ, യൂണിയൻ കൗൺസിലർ രാജബെൻസി, ശാഖാ പ്രസിഡന്റ് സി. ബി. പ്രസാദ്, വൈസ് പ്രസിഡന്റ് ഷാജി വടക്കേൽ, സെക്രട്ടറി മനോജ് മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിക്കും. വനിതാസംഘം യൂണിറ്റ് സെക്രട്ടറി സുമതി സ്വാഗതവും സുലോചന ബാബു നന്ദിയും പറയും. തുടർന്ന് രവിവാര പാഠശാല കുട്ടികളുടെ വിവിധ കലാപരിപാടികൾ.