loosiya

കോതമംഗലം : സെന്റ്.മേരീസ് പ്രൊവിൻസ് അംഗമായ സി. ളൂസിയ സി എസ് എൻ (മേരി -84 )കണ്ടിരിക്കൽ നിര്യാതയായി. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോതമംഗലം രാമല്ലൂർ സെന്റ്.മേരീസ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ . ആലക്കോട് പരേതരായ പീറ്റർ മറിയാമ്മ ദമ്പതികളുടെ മകളാണ്. സി എസ് എൻ സന്യാസസമൂഹത്തിന്റെ മുൻ മദർ ജനറലായും അസി. ജനറലായും കൗൺസിലറായും ജനറൽ ആന്റ് പ്രൊവിൻഷ്യൽ ട്രഷററായും മിഷൻ സുപ്പീരിയറായും കൂടാതെ പൂവത്തോട്, മണിപ്പൂർ എന്നിവിടങ്ങളിൽ സുപ്പീരിയറായും എടക്കുന്ന്, ലിസി ഹോസ്പ്പിറ്റൽ, കോൺവെന്റ് റോഡ്, കടുകുറ്റി , പപ്പാമാവ്, അലഹബാദ്, മൂക്കന്നൂർ, അങ്കമാലി, തുണ്ടത്തിൻ കടവ് , അടിമാലി, രാമലൂർ, അയിരൂപ്പാടം, എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പീറ്റർ മാത്യു, ജോസ് പീറ്റർ, ഫാ.ജോർജ് കെ പീറ്റർ , പരേതരായ സിസ്റ്റർ. അൽഫോൻസ് .എൻ ചിന്നമ്മ