തൊടുപുഴ: രാഷ്ട്രീയ, ഉദ്യോഗസ്ഥ വംശീയതയാണ് വാളയാർ കേസ് അട്ടിമറിക്കാൻ കാരണമായതെന്ന് പുലയൻ മഹാസഭ ജനറൽ സെക്രട്ടറി പി.പി അനിൽകുമാർ പറഞ്ഞു. കേരള പുലയൻ മഹാസഭ (കെ.പി.എം.എസ്),കേരള ദലിത് പാന്തേഴ്‌സ് (കെ.ഡി.പി), കേരള ദലിത് സംരക്ഷണ സമിതി (കെ.ഡി.എസ്.എസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് പൂവത്തിങ്കൽ,സനൽ ചന്ദ്രൻ ,മനോജ് പി.യു, മനു മണി, പ്രകാശ് ടി.സി,കെ.സജീവൻ,രാജൻ മക്കുപാറ,സന്തോഷ് കരിങ്കുന്നം, കുട്ടപ്പൻ മുട്ടം എന്നിവർ സംസാരിച്ചു.