jinto
ജിന്റോ വർക്കി

ചെറുതോണി: വാഹനങ്ങൾ വാടകയ്‌ക്കെടുത്ത ശേഷം പൊളിച്ചുവിൽക്കുന്ന ആളെ കഞ്ഞികുഴി പൊലീസ് പിടികൂടി. ചുരുളി ഉമ്പക്കാട്ടിൽ ജിന്റോ വർക്കി ( ഉണ്ണി) യെ ആണ് പൊലീസ് കരിമ്പനിൽ നിന്നും പിടികൂടിയത്. ചേലച്ചുവട് സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്ത് പൊളിച്ചു വിറ്റ കേസിലാണ് പിടിയിലായത്. ഇയാൾ പല കേസുകളിലും പ്രതിയാണെന്നാണ് വിവരം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുംകഞ്ഞികുഴി എസ് എച്ച് ഒ വർഗ്ഗീസ് അലക്‌സാണ്ടർ, എസ് ഐ കെ കെ ഫ്രാൻസീസ്, സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ബിജു പോൾ, ജയ്‌മോൻ, റോയി, നിസാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു .