കട്ടപ്പന: പരിസ്ഥിതി സംരക്ഷണത്തിനും ജീവനോപാധിക്കുമായി സ്വന്തം പറമ്പിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ള കർഷകനെ ഭാരത് ഫാർമേഴ്‌സ് മ്യൂച്ചൽ ബനഫിറ്റ് ആന്റ് ക്രഡിറ്റ് ട്രസ്റ്റ് വൃക്ഷമിത്രാ പുരസ്‌കാരം നൽകി ആദരിക്കും. പറമ്പിലുള്ള ഫലവൃക്ഷങ്ങൾ, ഔക്ഷധ സിദ്ധിയുള്ള മരങ്ങൾ, പുണ്യ വൃക്ഷങ്ങൾ, പഴമരങ്ങൾ എന്നിവയുടെ എണ്ണം പുരസ്‌കാരത്തിന്റെ അളവുകോലാണ്. ഭാരത് ഫാർമേഴ്‌സ് മ്യൂച്ചൽ ബനഫിറ്റ് ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജേതാവിനെ ആദരിക്കുന്നത്. ജേതാവിനെ പൊന്നാടയണിയിച്ച് പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നതാണെന്ന് ട്രസ്റ്റിന്റെ ചെയർമാൻ വൈ.സി. സ്റ്റീഫനും ജനറൽ മാനേജർ എം.എം. രാജപ്പനും അറിയിച്ചു.