അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി വനിതാവേദിയുടെ നേത്യത്വത്തിൽ ജെ.സി.ഐ അരിക്കുഴയുടെ സഹകരണത്തോടെ 'ഉന്നത ലക്ഷ്യങ്ങൾ ജീവിത വിജയത്തിന് ' എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. വനിതാവേദി ചെയർപേഴ്സൺ ഷൈല കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ.എസ്. ഇന്ദിര പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് ക്ലാസ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, വനിതാ വേദി കൺവീനർ സിനി റോയി, വനിതാ വേദി കമ്മറ്റിയംഗം ശാന്താ ഗോപിനാഥ് എന്നിവർ സംസാരിച്ചു.