തൊടുപുഴ: അയോധ്യ കേസിലെ സുപ്രീംകോടതി വിധി സമചിത്തതയോടെയും സംയമനത്തോടെയും കാണണമെന്നും സാമൂഹ്യ ദ്രോഹികളെ കരുതലോടെ ചെറുത്ത് മതേതരത്വവും ശാന്തിയും സമാധാനവും പരിരക്ഷിക്കണമെന്നും യു.ഡി.എഫ് ജില്ലാ ഏകോപന സമിതി ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്സ് കോഴിമലയും അഭ്യർത്ഥിച്ചു.