കട്ടപ്പന: ഭൂവിനിയോഗ ഉത്തരവുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും 1964, 1993 വർഷങ്ങളിലെ ഭൂമിപതിവ് ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് സർവകക്ഷിയോഗം വിശദമായ ചർച്ചകൾ നടത്തുന്നതാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിട്ടുള്ളതിനാൽ 12 ന് കട്ടപ്പനയിൽ ജനാധിപത്യ കേരളകോൺഗ്രസ് നടത്താൻ തീരുമാനിച്ചിരുന്ന കർഷക മാർച്ചും സമരപ്രഖ്യാപന കൺവെൻഷനും മാറ്റിവയ്ക്കുന്നതായി പാർട്ടി ചെയർമാൻ കെ. ഫ്രാൻസീസ്‌ ജോർജ് അറിയിച്ചു. ഭൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനായി കട്ടപ്പന പാർട്ടി ഓഫീസിൽ കൂടിയ ജില്ലാ നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാത്യു സ്റ്റീഫൻ, ആന്റണി ആലഞ്ചേരി, ജോർജ് അഗസ്റ്റിൻ,ജോസ് പൊട്ടംപ്ലാക്കൽ, വർഗീസ് വെട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.