madhu
വിജയത്തിന്റെ പടവുകൾ മോട്ടിവേഷൻ ക്ലാസ് പരമ്പരയുടെ 2019-20 വർഷത്തിലെ രണ്ടാമത് ക്ലാസ് നെടുക്കണ്ടം യൂണിയൻ കൗൺസിലർ മധു കമലാലയം ഉത്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി 2017 മുതൽ നടത്തിവരുന്ന വിജയത്തിന്റെ പടവുകൾ മോട്ടിവേഷൻ ക്ലാസ് പരമ്പരയുടെ 2019- 2020 വർഷത്തിലെ രണ്ടാമത് ക്ലാസ് നെടുങ്കണ്ടം യൂണിയൻ കൗൺസിലർ മധു കമലാലയം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രഡിഡന്റ് അനന്ദ് കോടിയാനിച്ചിറയൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സജി ചാലിൽ അനുഗ്രഹപ്രഭാഷണവും ശാഖാ പ്രസിഡന്റ് വിനയൻ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ സ്വാഗതം ആശംസിച്ചു. ഗുരുധർമ്മ പ്രചാരകനും പച്ചടി എസ്.എൻ എൽ.പി സ്‌കൂൾ പ്രഥമ അദ്ധ്യാപകനുമായ ബിജു പുളിക്കലേടത്ത്, യോഗ ട്രെയ്നർ അനിൽ തൂക്കുപാലം, അദ്ധ്യാപികമാരായ ടീച്ചർ ഗീത സാബു എന്നിവർ ക്ലാസുകൾ നയിച്ചു. കല്ലാർ ശാഖാ സെക്രട്ടറിയും യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗവുമായ സുമേഷ് കല്ലാർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി വിമല തങ്കച്ചൻ,​ ട്രഷറർ സന്ധ്യ രഘു, ശാഖാ വൈസ് പ്രസിഡന്റ് സുദർശനൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം കിഷോർ വി.എം,​ കൗൺസിലർമാരായ അഖിൽ കോമ്പയാർ, വിഷ്ണു പുഷ്പകണ്ടം, സൈബർസേന യൂണിയൻ ചെയർമാൻ നിജുമോൻ, വൈസ് ചെയർമാൻ വിഷ്ണു ഷാലി, സൈബർ സേന കമ്മിറ്റി അംഗങ്ങളായ അനന്തു സാബു, അഖിൽ നെടുങ്കണ്ടം, കല്ലാർ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുകേഷ്, സെക്രട്ടറി വിഷ്ണു എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ അരുൺ കുമാർ നന്ദിയും പറഞ്ഞു.