തൊടുപുഴ: വീട്ടുമുറ്റത്തിരുന്ന ബൈക്ക് രാത്രിയിൽ മോഷണം പോയതായി പരാതി. ശാസ്താംപാറ നിരക്കുഴി ഗിരീഷ് തങ്കപ്പന്റെ ബജാജ് ഡിസ്കവർ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെത്തിയ ഗിരീഷ് ബൈക്ക് പതിവുപോലെ മുറ്റത്ത് വയ്ക്കുകയായിരുന്നു. താക്കോൽ ബൈക്കിൽ തന്നെയാണ് വയ്ക്കാറുള്ളത്. ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. പരാതിയെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ചിലർ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്.ഐ സാഗർ പറഞ്ഞു.