ചെറുതോണി: കഞ്ചാവ് വിൽപനക്കാരായ മൂന്നു പേരെ ഇടുക്കി പൊലീസ് പിടികൂടി. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച് ഷവർലെ കാറും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ വെൺമണി ഐശ്വര്യഭവനിൽ ശ്യാം(29), പൈനാവ് സ്വദേശി ജയചന്ദ്രൻ(47), പുത്തൻപുരയിൽ ബിനോയി (41) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 22 ഗ്രാം കഞ്ചാവും കഞ്ചാവ് വിറ്റുകിട്ടിയ 2050 രൂപയും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വെള്ളക്കയത്തുവച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സ്ഥിരമായി പൊതികളാക്കി കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നവരാണന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ മുരുകൻ, സി.പി.ഒമാരായ ജോർജുകുട്ടി, രവീന്ദ്രൻ, ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.