തൊടുപുഴ: ജില്ലാ കേരളോൽത്സവം ഡിസംബർ 6, 7 തീയതികളിൽ തൊടുപുഴയിൽ നടക്കും പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി. എസ്. ബിന്ദു പദ്ധതി വിശദീകരണം നടത്തി . ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മെർട്ടിൽ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് തങ്കപ്പൻ സുനിത സി വി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബിനു വത്സ ജോൺ ,കുട്ടിയമ്മ മൈക്കിൾ ,ലത്തീഫ് മുഹമ്മദ് ,ടോമി കന്നേൽ ,ഷീബ രാജശേഖരൻ ,ഡി ദേവസ്യ ഏലിക്കുട്ടി മാണി ,രാഷ്ട്രീയ,യുവജന സംഘടന പ്രതിനിധികൾ, യൂത്ത് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു . ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ റഷീദ് നന്ദി പറഞ്ഞു.