തൊടുപുഴ :നഗരസഭ, ആരോഗ്യവകുപ്പ് ,ദേശീയ ആരോഗ്യ ദൗത്യം എന്നിവർ സംയുക്തമായി നഗരസഭയിൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 4 മെഡിക്കൽ ക്യാമ്പുകളാണ് നഗരസഭയിൽ നടത്തുന്നത്. ആദ്യത്തെ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കോലാനി ബാങ്ക് ഹാളിൽ വെച്ച് മുനിസിപ്പൽ ചെയർപോഴ്സൺ പ്രൊഫ.ജെസ്സി ആന്റണി നിർവ്വഹിക്കും. ജനറൽ മെഡിസിൻ, ഗൈനക്കൊളജി, ശിശുരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായവർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്യും. വിളർച്ച , ഷുഗർ, ബ്ലഡ് പ്രെഷർ എന്നീ പരിശോധനയും സൗജന്യമായി ഉണ്ടായിരിക്കും
പരിശോധനാ സമയം : രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ.രജിസ്‌ട്രേഷൻ : രാവിലെ 9 മുതൽ.ഫോൺ: 8547931803.