അടിമാലി: കൂമ്പൻപാറ കൂറ്റപ്പാല കുര്യാക്കാസിന്റെ ഭാര്യ അച്ചാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ച്കഴിഞ്ഞ് രണ്ടിന് കൂമ്പൻപാറ സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിൽ. മച്ചിപ്ലാവ് ഇടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ശോശാമ്മ, ഏലിയാമ്മ (ഔറംഗബാദ്), മേരി, സുമ, ഡോളി, ഫാ. എൽദോസ് കുറ്റപ്പാല കോർഎപ്പിസ്‌കോപ്പ. മരുമക്കൾ: പരേതനായ എബ്രഹാം പനയ്ക്കൽ കൂമ്പൻപാറ, ജോസ് മുറിയ്ക്കൽ ഔറംഗബാദ്, ഏലിയാസ് കൊമ്പത്ത് പുന്നേക്കാട്, അവറാച്ചൻ അമ്പഴച്ചാലിൽ കാരക്കുന്നം, ബാബു ഒറമഠം അടിമാലി, മിനി എടവൂപറമ്പിൽ കൂമ്പൻപാറ.