അടിമാലി:മാങ്കടവ് ഇളയിടത്ത് പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മുവാറ്റുപുഴ മേക്കടമ്പ് മ്യാലിൽ കുടുംബാഗമാണ്. മക്കൾ അവറാച്ചൻ (റിട്ടയേർഡ് റീജിയണൽ മാനേജർ, എ.ഡി.ബി ഇടുക്കി), ഐസക് (റിട്ടയേർഡ് ബ്രാഞ്ച് മാനേജർ, എസ്.സി.ബി അടിമാലി) മാത്യു, എൽസി (അദ്ധ്യാപിക, നവോദയ സ്‌കുൾ നേര്യമംഗലം), ഏലിയാസ് (സ്‌പൈസസ് ബോർഡ്).
മരുമക്കൾ: അന്നക്കുട്ടി (റിട്ടയേർഡ് സൂപ്പർവൈസർ എ.ഡി.ബി അടിമാലി) മേരി, ജെസ്സി, സ്‌കറിയ (റിട്ട. ഡെപ്യൂട്ടി കളക്ടർ, ദേവികുളം), ആനി (സൂപ്പർവൈസർ, എ.ഡി.ബി അടിമാലി).