വണപ്പുറം: കവിതാ റീഡിംഗ് ക്ലബ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നാളെ വനിതാ കലോത്സവം നടത്തും. രാവിലെ 10ന് വനിതാവേദി രക്ഷാധികാരി ടൗൺ വാർഡ് മെമ്പർ ലീലാ തങ്കന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്യും. വനിതാവേദി ചെയർപേഴ്സൺ ഗിരിജാ രാജൻ, ലൈബ്രറി പ്രസിഡന്റ് വിൻസെന്റ് പിച്ചാപ്പിള്ളി, എക്സി. അംഗങ്ങളായ ഷാജി ഹംസ, ജോമോൻ, ബിജു ജോസഫ് എന്നിവർ സംസാരിക്കും. സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതവും സാക്ഷരതാ പ്രേരക് ഷെറീന നിസാർ നന്ദിയും പറയും. കാവ്യാലാപനം, ചലച്ചിത്രഗാനാലാപനം, മലയാള പ്രസംഗം, കവിതാരചന, കഥാരചന, ഉപന്യാസരചന തുടങ്ങിയവയാണ് മത്സരിയിനങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.