തൊടുപുഴ: രണ്ട് ഗഡു കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക മെഡിക്കൽ റീഇമ്പേഴ്സ്‌മെന്റ് നിലനിർത്തുക സർക്കാർവിഹിതം ഉറപ്പാക്കി മെഡിസെപ് നടപ്പാക്കുക ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കുക പങ്കാളിത്ത പെൻഷൻകാർക്ക് തുല്യ നീതി ഉറപ്പാക്കുക ഭവന വായ്പ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ. ജി. ഒ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഇടുക്കി കളക്ടറേറ്റ് പടിക്കൽ നിൽപ്പുസമരം സംഘടിപ്പിക്കുന്നു .രാവിലെ 10.30 ന്ഡി സി. സി പ്രസിഡന്റ് അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും .ഡി. സി. സി സെക്രെട്ടറി ജനറൽ സെക്രട്ടറി എ. പി ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തും രാഷ്ട്രീയ സംഘടന രംഗത്തെ പ്രമുഖർ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ ,സെക്രട്ടറി രാജേഷ് ബേബി എന്നിവർ അറിയിച്ചു