ഇടുക്കി: ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് തസ്തികയുടെ ഇന്റർവ്യൂ 15ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ഇന്റർവ്യൂവിന് മുന്നോടിയായി ശാരീരിക അളവെടുപ്പ് നടത്തും.
ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പട്ടികവർഗ്ഗ വിഭാഗക്കാർ മാത്രം) തസ്തികയുടെ ഇന്ററ്വ്യൂ 27ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ എറണാകുളം റീജിയണൽ ആഫീസിൽ നടത്തും. ഇത് സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇന്റർവ്യൂവിന് ഹാജരാകണം.