sasidharanpilla


തൊടുപുഴ : ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കയിൽ (പുളിയ്ക്കൽ) പരേതനായ കൃഷ്ണപിള്ളയുടെ മകൻ ശശിധരൻ പിള്ള (66) യാണ് മരിച്ചത്. മുവാറ്റുപുഴ റോഡിൽ കദളിക്കാട് ഹോമിയോ ആശുപത്രിയ്ക്കു സമീപമാണ് അപകടം നടന്നത്. സ്‌കൂട്ടറിന് പിന്നിൽ തൊടുപുഴ മൂവാറ്റുപുഴ സർവീസ് നടത്തുന്നസ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 8:30 മുതൽ 9:30 വരെ കാഞ്ഞിരമറ്റത്തുള്ള വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം
സംസ്‌കാരം ഉച്ചകഴിഞ്ഞ് 2 ന് കൊടുവേലിയിലുള്ള സഹോദരൻ ഉണ്ണികൃഷ്ണന്റെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: മിനി പാലാ പൂവരണി കുന്നുകൈയ്യിൽ കുടുംബാംഗം.മക്കൾ: മഞ്ജു, പരേതനായ സഞ്ജു .മരുമകൻ: രഞ്ജിത്ത് ആൽത്തറ ഗുരുവായൂർ (ഖത്തർ).