തൊടുപുഴ: വി എഫ് എ തസ്തികകൾ വില്ലേജ് അസിസ്റ്റന്റ് തസ്തികയായി ഉയർത്തുക, വില്ലേജുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഇന്ന് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ലാന്റ് റവന്യൂ കമ്മീഷണറേറ്റിന് മുമ്പിൽ ധർണ്ണയും കളക്ടറേറ്റിനു മുമ്പിൽ പ്രകടനവും നടത്തും.
.വില്ലേജാഫീസുകളിൽ വില്ലേജ് അസിസ്റ്റന്റുമാരുടെ അധിക തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ചും വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ നിർവ്വഹിച്ചിരുന്ന ചുമതലകളിലുണ്ടായ മാറ്റങ്ങൾ സംബന്ധിച്ചും പരിശോധിക്കാൻ ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ തയ്യാറായി.പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനും, വി എഫ് എ തസ്തിക ഉയർത്തി നിശ്ചയിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.ഇത് സംബന്ധിച്ച് സംഘടനകളുമായി ലാൻഡ് റവന്യൂ കമ്മീഷണർ ചർച്ച നടത്തുകയുണ്ടായി.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനയിട്ടില്ല.
ഈ സാഹചര്യത്തിൽ ഇന്ന് ഇടുക്കി കളക്ടറേറ്റിന് മുമ്പിൽ നടത്തുന്ന പ്രകടനത്തിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാറും ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും അഭ്യർത്ഥിച്ചു.