കുമളി: നാല് കിലോ കഞ്ചാവുമായി യുവാവിനെ തമിഴ്‌നാട് പൊലീസ് പിടികൂടി. കമ്പം ഉലകത്തേവർ തെരുവിൽ ശിവകുമാറാണ് (42) പിടിയിലായത്. ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ ആവശ്യക്കാർക്ക് അതിർത്തി കടത്തിയാണ് എത്തിച്ചുനൽകിയിരുന്നത്. പ്രതിയെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കും.