അടിമാലി: ആത്മജ്യോതി ധ്യാനസെന്ററിൽ 22, 23, 24 തിയതികളിൽ ഗർഭിണികൾക്കും വിവാഹം കഴിഞ്ഞ് മക്കളെ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ഏലീശ്വാധ്യാനം നടത്തും. ആന്തരിക വിശുദ്ധീകരണ ശുശ്രൂഷ, വി. കുർബാന, ആരാധന, കൗൺസിലിംഗ്, ഗൈനക്കോളജി ഡോക്ടർമാരുടെ ക്ലാസുകൾ എന്നിവയുണ്ടാകും. വൈദികർ, സിസ്റ്റേഴ്‌സ്, ഡോക്ടർമാർ, അത്മായ പ്രേഷിതർ എന്നിവരടങ്ങുന്ന ഇടുക്കി രൂപത ധ്യാന ടീമാണ് നയിക്കുന്നത്. ഭർത്താവ്, മാതാവ്, സഹോദരി എന്നിവരിലൊരാളോടൊപ്പമോ തന്നെയോ ഏതു സ്ഥലത്തുള്ള ഗർഭിണികൾക്കും ധ്യാനം കൂടാവുന്നതാണെന്ന് ഡയറക്ടർ റവ.ഫാതോമസ് കണ്ണംപ്ലാക്കൽ, കോർഡിനേറ്റർ സിസ്റ്റർ സോഫിയാ റോസ് സി.എം.സി എന്നിവർ അറിയിച്ചു. രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 600 രൂപ. വിവരങ്ങൾക്ക്, ഫോൺ 6238679413, 9496359024.