കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം (ഓട്ടോണമസ്) കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ' ചാപ്പ' 28,29,30 തീയതികളിൽ നടത്തും. ജാതി, വർണ്ണം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വർഷത്തെ മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ . 3 സ്‌ക്രീനുകളിലായി പതിനാറ് സിനിമകളും കലാപരിപാടികളും ചർച്ചകളും ഉൾപ്പെടുന്നതാണ് മൂന്ന് ദിവസത്തെ മേള.
അലി , സോറി ടു ബോധർ യു, ദി സിങ്ക് , 42, ദി ഹെല്പ്, സൽമ , ഘാപ് തുടങ്ങിയ ചിത്രങ്ങൾ മേളയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായ ഫാ. സോബി കന്നാലിൽ അറിയിച്ചു. ചലച്ചിത്രോത്സവത്തിനോട് അനുബന്ധിച്ച് ഷോർട്ട് ഫിലിം, ഡോകൃമെന്റ്രി, മത്സരങ്ങളും സംഘടിപ്പിക്കുന്നണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾ മേളയുടെ ഭാഗമാകും. കോളേജ് വിദ്യാർത്ഥികൾക്ക് പുറമേ ചലച്ചിത്ര ആസ്വാദകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് : 7356404942, വിഷ്ണു .വി; 9544296100, വിമൽ വി. നായർ