തൊടുപുഴ: പരമ്പരാഗതമായി നാട്ടിൽ നിലനിന്നുവന്നിരുന്ന നാട്ടുചികിത്സ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണെന്ന് മുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി അഭിപ്രായപ്പെട്ടു. പാർശ്വഫലങ്ങളില്ലാതെ പല മാറാവ്യാധികൾക്കും ഫലപ്രദമായ ചികിത്സയാണ് നാട്ടുചികിത്സയുടെ പ്രാധാന്യം ഇന്നും നിലനിർത്തുന്നത്. വൈദ്യമഹാസഭയും പാരമ്പര്യനാട്ടുവൈദ്യ സംഘടനകളും ചേർന്ന് നടത്തി വരുന്ന നാട്ടുവൈദ്യപ്രചരണയാത്രയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നിർവ്വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. ഇടുക്കി ഔഷധസസ്യ ഉത്പാദക വിപണനസംഘം പ്രസിഡന്റ് എൻ. രവീന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ മാന്നാർ ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇ.ബി. മധു , കെ.വി. സുഗതൻ, പി. ശ്രീനിവാസൻ, വി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. അരിക്കുഴ വാസുദേവൻ വൈദ്യർ, ജോണി സെബാസ്റ്റ്യൻ, റെജി വൈദ്യർ, തങ്കപ്പൻ ആചാര്യ, രാജേഷ്‌കുമാർ, ഷൈല സലിമോൻ, സെലിൻ ജോൺ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. എൻ.യു. ജോൺ, ബേബി ജോഷ്വ, എം.കെ. സേവ്യർ, പി.ജെ. ജോർജ് എന്നിവരെ യോഗത്തിൽആദരിച്ചു.