ഇടുക്കി: രാമക്കൽമേടിന് സമീപം ആമപ്പാറ ജാലകം ഇക്കോപാർക്ക് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 16ന് രാവിലെ 10 ന് വമന്ത്രി. എം.എം. മണി നിർവ്വഹിക്കും.
ഡി.ടി.പി.സിയുടെ കീഴിൽ ജാലകം ഇക്കോ പാർക്ക് പദ്ധതിക്ക് 2.25 കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. ജീപ്പ് സവാരിക്ക് പേരകേട്ട സ്ഥലം പ്രകൃതി രമണീയവും, രാമക്കൽമേട് ടൂറിസം സെന്റർ, കാറ്റാടിപാടം,സോളാർ പാർക്ക് എന്നിവ നേരിൽ കാണാൻ കഴിയുന്ന ഒരു വ്യൂ പോയിന്റു കൂടിയാണ്. ഇതോടനുബന്ധിച്ച് ചേരുന്ന യോഗത്തിൽ ജില്ലാകളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, പി.എൻ വിജയൻ (ഡയറക്ടർ ബോർഡ് മെമ്പർ, വനം വികസന കോർപ്പറേഷൻ ) എസ്.ജ്ഞാനസുന്ദരം ( നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ടോമി പ്ലാവുവച്ചതിൽ( പ്രസിഡന്റ് കരുണാപുരം ഗ്രാമപഞ്ചായത്ത് ) തുടങ്ങിയവർ പ്രസംഗിക്കും. ടി.എം. ജോൺ (ഡി.ടി.പി.സി എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ) സ്വാഗതവും ജയൻ പി. വിജയൻ റിപ്പോർട്ട് അവതരിപ്പിക്കും