ചെറുതേോണി: ജില്ലാതല ശിശുദിനാഘോഷം 14 ന് രാവിലെ 8ന് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാകളക്ടർ എച്ച്. ദിനേശൻ പതാക ഉയർത്തുന്നതോടെ തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ശിശുദിന റാലി ചെറതോണി ടൗൺ ചുറ്റി എച്ച്.ആർ.സി ഹാളിൽ എത്തും. കുട്ടികൾ നേതൃത്വം നൽകുന്ന പൊതുസമ്മേളനവും സമ്മാന വിതരണവും ഉണ്ടാകും. 9.30ന് സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ആൻമരിയ ബിജു ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് എസ്.ജി.യു.പി.എസിലെ റിയ ജെയിംസ് അദ്ധ്യക്ഷയായിരിക്കും.