മുതലക്കോടം: 800 മീറ്റർ ഓട്ടമാണെങ്കിൽ വിജയി അബിൻ തന്നെ. സീനിയർ ബോയ്‌സ് 800 മീറ്ററിലാണ് അബിൻ വിൻസെന്റ് തുടർച്ചയായ രണ്ടാം വട്ടവും ഒന്നാമതെത്തിയത്. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷവും 800 മീറ്ററിലും അബിൻ തന്നെയായിരുന്നു ഒന്നാമത്. ഇന്ന് നടക്കുന്ന 1500 മീറ്ററിലും അബിൻ മത്സരിക്കുന്നുണ്ട്. ചെമ്പകപ്പാറ കണ്ണഴകത്ത് വിൻസന്റ്- ഷിജി ദമ്പതികളുടെ മകനാണ്. ജിറ്റോ മാത്യുവാണ് പരിശീലകൻ.